മാനസിക വിഭ്രാന്തി, മനോരോഗങ്ങള്‍, ആകാംക്ഷ, ഉത്കണ്ഠ, വിഷാദം, ഭയം ആത്മധൈര്യക്കുറവ്, അപകര്‍ഷതാബോധം, അമിതമായ കുറ്റബോധം, എന്നിവയ്ക്കും മറ്റുള്ളവര്‍ തന്നെ വെറുക്കുന്നു എന്നറിയുമ്പോഴുള്ള സ്വയം വെറുപ്പിലേയ്ക്കും മദ്യപന്‍ നീങ്ങുന്നു. ഈ അവസ്ഥ മദ്യപന്‍ വീട് വിട്ടുപോകുവാനോ ആത്മഹത്യ ചെയ്യുവാനോ കാരണമാകുന്നു.